സുന്നത്ത്
MBF-0008

നബിദിന ആഘോഷം

2026 സെപ്റ്റംബർ 5മറുപടി നൽകിയത്: മുഈനുദ്ദീൻ ബാഖവി01 മിനിറ്റ്

ചോദ്യം

നബിദിനം ആരംഭിച്ചത് പിഴച്ച പ്രസ്ഥാനമായ ഫാത്വിമികൾ ആണോ?

നബിദിന ആഘോഷം പിഴച്ച പുത്തൻ പ്രസ്ഥാനമായ ഫാത്തിമകളാണ് തുടങ്ങിയത് എന്ന ആരോപണം ഉണ്ടല്ലോ?അവർ തുടങ്ങിയതാണോ സുന്നികൾ പിന്തുടരുന്നത്?

മറുപടി

ആയിരിക്കാം.
പിഴച്ച ആളുകൾ ഒരു ശരിയും ചെയ്യില്ലെന്നും അവർ ഒരു നല്ല കാര്യം ചെയ്താൽ നമുക്കത് ചെയ്യാൻ പാടില്ലെന്നും ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

നിങ്ങൾ ചോദിച്ചത് കേട്ടാൽ നബിദിനം നല്ല ആളുകൾ തുടങ്ങിയിരുന്നെങ്കിൽ പുണ്യമാകും എന്നാണ് തോന്നുക.
അങ്ങനെയും ആവണമെന്നില്ലല്ലോ.നല്ല ആളുകളിൽ നിന്നും മോശം കാര്യങ്ങൾ സംഭവിക്കാം.കാഴ്ചയിൽ
പുണ്യകർമ്മം എന്ന് തോന്നുന്ന ഒരു കർമ്മം ഉദ്ദേശം നന്നായാൽ പുണ്യവും ഉദ്ദേശം മോശമായാൽ മോശവും ആയിത്തീരും.

ഫാത്തിമികൾ നബിദിനാഘോഷം തുടങ്ങിയത് അവരുടെ ചില രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടിയാണ് എന്ന് പറയപ്പെടുന്നു.എന്നിട്ടും അവർക്ക് ശേഷം വന്ന ഇസ്ലാമിലെ നമ്മുടെ ഇമാമുകൾ അത് ശരിയാണ് എന്ന് പറഞ്ഞിട്ടുണ്ട്.ഈ പറഞ്ഞതാണ് നമ്മുടെ ആധാരം.ഫാത്തിമികൾ ചെയ്തതല്ല.

സുന്നികൾ നബിദിനം ആഘോഷിക്കുന്നത് നബി (സ) തങ്ങളെ പ്രകീർത്തിക്കാനും ലോകത്തിനു പരിചയപ്പെടുത്താനും സത്യവിശ്വാസികളെ സന്തോഷിപ്പിക്കാനുമാണ്.
ഒരാൾ ചെയ്യുന്ന പ്രവർത്തികൾ ഉദ്ദേശ ശുദ്ധിക്ക് അനുസരിച്ചാണ് പരിഗണിക്കപ്പെടുക എന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.
ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് സുന്നികൾ നബിദിനം ആഘോഷിക്കുന്നത്.ഉദ്ദേശം മുകളിൽ പറഞ്ഞതും.അതുകൊണ്ട് ഉദ്ദേശം നന്നാക്കി നബിദിനത്തിൽ പങ്കാളിയാവുക.

വ്യക്തിഗത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ പ്രായോഗിക തീരുമാനങ്ങൾക്ക് നേരിട്ട് പണ്ഡിത മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.