ചോദ്യം
തങ്ങളുടെ ജന്മദിനം സ്മരിക്കുന്നതിന് ഖുർആനിലെ ഹദീസിലോ തെളിവുണ്ടോ ?
മറുപടി
ഉണ്ടല്ലോ... എല്ലാ തിങ്കളാഴ്ചകളിലും നോമ്പ് സുന്നത്താക്കപ്പെട്ടത് നബി തങ്ങളുടെ ജന്മത്തെ സ്മരിച്ചു കൊണ്ടാണ് എന്ന് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉണ്ട്.
ഹദീസ് താഴെ ചേർക്കാം
أنَّ رَسولَ اللهِ صلَّى اللهُ عليه وسلَّم سُئِلَ عن صَومِ الاثنَينِ، فقال: فيه وُلِدتُ، وفيه أُنزِلَ عليَّ.
: صحيح مسلم | 1162
ഇസ്ലാമിൻറെ പഞ്ചസ്തംഭങ്ങളിൽ പ്രധാനപ്പെട്ട നോമ്പിനെ തന്നെ ആഴ്ചയിൽ ഒരു ദിവസം നബി (സ)തങ്ങളുടെ ജന്മം എന്ന അനുഗ്രഹത്തെ സ്മരിക്കാനും അതിനു നന്ദി ചെയ്യാനുമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് എന്ന് ഈ ഹദീസിൽ നിന്ന് താങ്കൾക്ക് മനസ്സിലാകുന്നില്ലേ?
നബി (സ)തങ്ങൾ അതിന്റെ പേരിലാണ് നോമ്പിഷ്ടിച്ചിരുന്നത്.അത് നമുക്ക് മാതൃകയാണ്.
വ്യക്തിഗത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ പ്രായോഗിക തീരുമാനങ്ങൾക്ക് നേരിട്ട് പണ്ഡിത മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.