ചോദ്യം
എൻറെ പ്രായമായ ഉമ്മാക്ക് രണ്ടാമത് ഉംറക്ക് പോകാൻ കടുത്ത ആഗ്രഹം ഉണ്ട്.
ഇവർക്ക് ഉംറക്ക് പോകണമെങ്കിൽ വിവാഹബന്ധം നിഷിദ്ധമായ പുരുഷൻ കൂടെ ഉണ്ടെങ്കിൽ മാത്രമേ പോകാൻ പറ്റൂ എന്നാണ് പറഞ്ഞുകേട്ടത്.
ഇവർക്ക് എൻറെ കൂടെ ഉംറക്ക് പോരാൻ വല്ല മാർഗവും ഉണ്ടോ?
മറുപടി
പ്രബലമായ അഭിപ്രായത്തിൽ നിങ്ങൾ കേട്ടതുപോലെ പുരുഷ മഹ്റമോ ഭർത്താവോ യാത്രയിൽ കൂടെ ഉണ്ടെങ്കിൽ മാത്രമേ അവർക്ക് ഉംറക്ക് പോകൽ അനുവദനീയമാകുകയുള്ളൂ.
മറ്റൊരു അഭിപ്രായത്തിൽ വിശ്വസ്തരായ സ്ത്രീകളുടെ കൂടെയും പോകാം എന്ന് ഉണ്ട്.
ഈ അഭിപ്രായം സ്വീകരിച്ച് പ്രവർത്തിക്കാവുന്നതാണ്.എന്നാൽ അവർ കുറ്റത്തിൽ നിന്ന് ഒഴിവാകുന്നതാണ്.
വ്യക്തിഗത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ പ്രായോഗിക തീരുമാനങ്ങൾക്ക് നേരിട്ട് പണ്ഡിത മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.