ചോദ്യം
ഇമാം സലാം വീട്ടിയതിനു ശേഷം ബാക്കി നിസ്കരിക്കുന്ന മസ്ബൂക്കിനോട് തുടരൽ കറാഹത്ത് ഉണ്ടോ?
മറുപടി
ശാഫിഈ മദ്ഹബിൽ ഇത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങൾ ഉണ്ട്.
നിസ്കാരം തുടങ്ങുന്ന ഒരാൾ മസ്ബൂഖിനോട് തുടരൽ
കറാഹത്തല്ല എന്ന അഭിപ്രായമാണ് ഇബ്നു ഹജർ (റ) ന് എന്നാണ് മനസ്സിലാവുന്നത്.
കറാഹത്താണ് എന്ന അഭിപ്രായമാണ് ഇമാം റംലി നിഹായയിൽ പറഞ്ഞത്.
നമ്മുടെ നാട്ടിൽ കറാഹത്തില്ല എന്ന അഭിപ്രായമാണ് സ്വീകരിക്കുന്നത് എന്ന് മനസ്സിലാക്കാം.
കറാഹത്ത് ഉണ്ടെങ്കിൽ ഈ വകുപ്പിലുള്ള ജമാഅത്തിന്റെ കൂലി ലഭിക്കില്ല.
ഫത്ഹുൽ മുഈനിൻ്റെ ഇബാറത്ത് താഴെ കൊടുക്കാം.
وخرج بمقتد من انقطعت قدوته كأن سلم الإمام فقام مسبوق فاقتدى به آخر صحت أو قام مسبوقون فاقتدى بعضهم ببعض صحت أيضا على المعتمد لكن مع الكراهة
വ്യക്തിഗത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ പ്രായോഗിക തീരുമാനങ്ങൾക്ക് നേരിട്ട് പണ്ഡിത മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.
അവലംബങ്ങൾ (References)
- Fath'hul mueen